കൊട്ടിയൂർ വൈശാഖ ഉത്സവത്തിൻ്റെ ഓടപ്പൂക്കാലത്തിന് വരവറിയിച്ച് ദൈവത്തെ കാണൽ

കൊട്ടിയൂർ വൈശാഖ ഉത്സവത്തിൻ്റെ ഓടപ്പൂക്കാലത്തിന് വരവറിയിച്ച് ദൈവത്തെ കാണൽ
May 6, 2023 01:10 AM | By PointViews Editr

കൊട്ടിയൂർ   : വൈശാഖ ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന ആദ്യ ചടങ്ങ് ദൈവത്തെ കാണൽ. മണത്തണയിലെ വാകയാട്ട് പൊടിക്കളത്തിലാണ് ഈ ചടങ്ങ് നടത്തിയത്.

ഓടപ്പൂക്കാലം - 1.

ഓടപ്പൂക്കാലത്തിൻ്റെ വരവറിയിച്ച്, കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ആചാരപ്പെരും നാളുകൾക്ക് തുടക്കമായി. 2023 മെയ് 5 ന് വെള്ളിയാഴ്ച മണത്തണ ഗ്രാമത്തിലെ വാകയാട്ട് പൊടിക്കളത്തിൽ വച്ച് ദൈവത്തെ കാണൽ ചടങ്ങോടെയാണ് ഓടക്കാടഛൻ്റെ പെരുംനാൾകളുടെ വരവറിയിച്ചത്. പെരും ആൾ ആയി മഹാദേവനായി, മഹേശ്വരനായി പരമേശ്വരനായി പരാശക്തിക്കുടയവനായി ശിവകര സാന്നിധ്യമായി കൊട്ടിയൂർ തിരുവൻ ചിറയുടെ മധ്യത്തിലെ മണിത്തറയിലെ പെരിയ നാളത്തിൽ ദേവലോക യാഗോത്സവങ്ങളിൽ മുഴുകിയിരിക്കുന്ന ദേവചൈതന്യത്തെ ഇഹലോകത്തിൽ മുപ്പത്തിമുക്കോടി ദേവകൾക്കും ബ്രഹ്മാവിഷ്ണുമൂർത്തികൾക്കും പ്രജാപതികൾക്കും ഭൂതഗണങ്ങൾക്കും ദേവാസുര കുല ഋഷികൾക്കും ഒപ്പം സപ്തവിംശതി നാളുകളാക്കി മനുജർക്കും അനുഭവമാക്കി മാറ്റുന്നതാണ് വൈശാഖ മഹോത്സവം. അതിലാദ്യമുന്നോടിയായുള്ള ചടങ്ങാണ് ദൈവത്തെ കാണൽ. ആദിവാസി ഗോത്രാചാര സൗന്ദര്യം തുളുമ്പുന്ന നിവേദ്യമൊരുക്കി കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ദർശനമായി നിന്ന് ഒറ്റപ്പിലാൻ എന്ന ഗോത്ര കാർമികനാണ് ദൈവത്തെ കാണൽ ചടങ്ങ് നടത്തിയത്‌. പരികർമികൾക്കും ക്ഷേത്ര ഊരാളൻമാർക്കും പ്രത്യേക മെത്തിയ അടിയന്തര യോഗ സ്ഥാനികർക്കും നിവേദ്യം നൽകി നടത്തിയ ചടങ്ങിന് ശേഷം പിറ്റേന്നാണ് ഈ വർഷത്തെ വൈശാഖ മഹോത്സവത്തിൻ്റെ ചിട്ടകളും അളവുകളും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങ് നടത്തുക. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് പ്രക്കൂഴചടങ്ങുകൾ നടത്തുന്നത്. കുത്തോടുള്ളിടമായ കൊട്ടിയൂരിൽ സർവ്വ ദേവഭൂതഗണങ്ങളും കൂടുന്ന ഊരായ കൊട്ടിയൂരിൽ കൊടിയ യാഗത്തിന് വേദിയായ കൊട്ടിയൂരിൽ ജൂൺ 1 മുതലാണ് വൈശാഖ മഹോത്സവം ആരംഭിക്കുന്നത്. ഭക്തർക്ക് ഓർമയിൽ കൗതുകത്തോടും ഭക്തിയോടും കൂടി സൂക്ഷിക്കാൻ കഴിയുന്ന, കൊട്ടിയൂരിൻ്റ മാത്രം തനത് സൗകുമാര്യം പേറുന്ന ഓടപ്പൂവിൻ്റെ 27 ദിവസങ്ങളെ കുറിച്ചും അതിലെ പെരുമയെ കുറിച്ചും ഏറ്റവും ലളിതവും പരിമിത വാക്കുകളാൽ നിറച്ചതുമായ വിവരണം പോയിൻ്റ് വ്യൂസ് - pointviews.in ൽ നിങ്ങൾക്ക് വായിക്കാൻ സാധിക്കും - 'ഓടപ്പൂക്കാലം' എന്ന പ്രത്യേക തലക്കെട്ടിന് താഴെ. വായിക്കുക- ഓടപ്പൂക്കാലം.

Welcome to the Odapoo season of the Kotiyur Vaisakha festival and meet God

Related Stories
ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുന്ന കത്തോലിക്കാ സഭയുടെ പ്രവർത്തനം മാതൃകാപരമെന്ന് ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണർ ജെയിംസ് ഗോഡ്ബെർ.

Sep 20, 2024 07:15 AM

ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുന്ന കത്തോലിക്കാ സഭയുടെ പ്രവർത്തനം മാതൃകാപരമെന്ന് ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണർ ജെയിംസ് ഗോഡ്ബെർ.

ദുരന്ത ബാധിത പ്രദേശങ്ങളിൽ,സഹായമെത്തിക്കുന്ന, കത്തോലിക്കാ സഭയുടെ പ്രവർത്തനം, മാതൃകാപരമെന്ന്, ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണർ ജെയിംസ്...

Read More >>
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
Top Stories